സ്വന്തം ഗൂഗിൾപേ നമ്പറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെതിരെയാണ് നടപടി.വകുപ്പുതല നടപടിയുണ്ടായെങ്കിലും ഇതിൽ പോലീസ് അന്വേഷണം ആരംഭിച്ചില്ലെന്നാണ് അറിയുന്നത്.
കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺനമ്പർ എഴുതി പ്രദർശിപ്പിച്ച് സന്തോഷ് തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തൽ.ഇങ്ങനെ സ്വീകരിച്ച പണം ദേവസ്വം ബോർഡിലേക്ക് അടച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയെന്നാണ് ആരോപണം.വകുപ്പുതല നടപടിയുണ്ടായെങ്കിലും സന്തോഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചില്ലെന്നാണ് വിവരം. ഗൂഗിൾപേയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൂടുതൽ അന്വേഷണത്തിന് ദേവസ്വം ബോർഡ് വിജിലൻസിന് പരിമിതിയുണ്ട്. 2023 ഒക്ടോബർ മാസത്തിലാണ് പരാതി ലഭിക്കുന്നത്. ദേവസ്വം വിജിലൻസ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നത് 2024 ഫെബ്രുവരിയിലും. ഇതിൽ സസ്പെൻഡ് ചെയ്തുകൊണ്ട് നടപടിയെടുക്കുന്നത് മെയ് എട്ടിനാണ്.