ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ കൈമാറിയത് ദില്ലി സാഗര്‍ രത്ന ഹോട്ടലില്‍ വെച്ചാണെന്ന് നന്ദകുമാര്‍ പറഞ്ഞു.
‘അനില്‍ ആന്റണി സംശുദ്ധനല്ല. എ കെ ആന്റണിയെകൊണ്ടാണ് അനില്‍ ഉപജീവനം നടത്തിയത്. ഹോണ്ട സിറ്റില്‍ കാറില്‍ എത്തിയാണ് സാഗര്‍ രത്ന ഹോട്ടലില്‍ നിന്നും അനില്‍ ആന്റണി പണം വാങ്ങിയത്. ആന്റണിയുടെ കുടുംബത്തില്‍ നിന്നും അനില്‍ മാത്രമാണ് ബന്ധപ്പെട്ടത്.’ നന്ദകുമാര്‍ പറഞ്ഞു. അനിലിന് അമ്മ എലിസബത്ത് ആന്റണിയുടെ പ്രോത്സാഹനം ഉണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ നടത്തിയ ഡീലുകള്‍ പുറത്തേക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇടപാടുകള്‍ വീശിപ്പിടിക്കുകയായിരുന്നു. പ്രതിരോധ രേഖകള്‍ വിറ്റ് അനില്‍ ആന്റണി പണം വാങ്ങി. പ്രതിരോധ രേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു എന്നാണ് പറഞ്ഞതെന്നും നന്ദകുമാര്‍ പറഞ്ഞു. താനൊക്കെ ജൂനിയര്‍ ദല്ലാളാണെന്നും അനില്‍ ആന്റണിയാണ് സൂപ്പര്‍ ദല്ലാളെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.