″സമരവുമായി പൊതുജനം, എംഎല്‍എ സജീന്ദ്രന്റെ കഴിവുകേടെന്ന് പരക്കെ ആക്ഷേപം, എംഎല്‍എക്കെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം″
പി ടി തോമസ് എം എൽ എ ക്ക് പിന്നാലെ കുന്നത്ത് നാട് എം എൽ എ വി പി സജീന്ദ്രനും വിവാദത്തിലേക്ക്. പി ടി തോമസ് കുടുങ്ങിയത് കള്ളപ്പണ വിവാദത്തിലാണെങ്കിൽ വി പി സജീന്ദ്രൻ വിവാദത്തിലായത് പത്രലേഘകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനാണ് . കോൺഗ്രസ് നേതാവും കുന്നത്തുനാട് എം എൽ എ യുമായ വിപി സജീന്ദ്രന് മാധ്യമ പ്രവർത്തകനെ ഭീക്ഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായി.
പട്ടിമറ്റം നെല്ലാട്- മനക്ക കടവ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അനുകൂല വാര്‍ത്ത എഴുതാതിരുന്ന പത്രപ്രവര്‍ത്തകനു നേരെയാണ് ഭീഷണിയുമായി കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന് രംഗത്തുവന്നത്. സാമ്പത്തിക സഹായം ചെയ്ത് തനിക്ക് അനുകൂല വാര്‍ത്തയെഴുതാന്‍ എംഎല്‍എ പത്രപ്രവര്‍ത്തകരെ സമീച്ചിരുന്നുവെന്ന് ശബ്ദരേഖയിൽ പറയുന്നു. വാര്‍ത്ത നല്കാന് തയ്യാറാകാതിരുന്നതാണ് എംഎല്‍എയെ പ്രകോപിച്ചത്. എംഎല്‍എ വിപി സജീന്ദ്രനും പ്രമുഖ പത്രത്തിലെ പത്രപ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ സാധിക്കാതിരുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിരുന്നു. റോഡിന്റെ പല ഭാഗത്തും കുണ്ടും കുഴിയുമായതിനാല്‍ വാഹന യാത്രക്കാര്‍ക്കോ കാല്‍നടക്കാര്‍ക്കോ ഇതുവഴി സഞ്ചരിക്കാന്‍ കഴിയുന്നില്ല. പൊടിശല്യം രൂക്ഷമായതോടെ വയോധികര്‍ താമസിക്കുന്ന വീടുകള്‍ ടാര്‍പ്പായകൊണ്ട് മറച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ റോഡിന്റെ പണി മുടങ്ങി കിടക്കുന്നതുമായി ബന്ധപ്പെട്ട് വലിയ സമരങ്ങള്‍ നടത്തി വരികയാണ്. എംഎല്‍എയുടെ കഴിവുകേട് കൊണ്ടാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കാത്തതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതോടെ എംഎല്‍എക്കെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നു.
ഇതിനെ തുടര്‍ന്നാണ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ വിപി സജീന്ദ്രന് മാധ്യമ പ്രവർത്തകർക്കിടയിൽ ഇടപെടൽ നടത്തിയത്. ചില പത്രങ്ങൾ വാർത്തകൾ നൽകി. എന്നാല്‍ പ്രമുഖ പത്രത്തിലെ പത്രപ്രവര്ത്തകന് ഇത്തരത്തില്‍ വാര്‍ത്ത നല്കാന് തയ്യാറായില്ലന്നാണ് എം എൽ എയുടെ പരാതി. ഇതിൽ പ്രകോപിതനായാണ് എംഎല്‍എ മാധ്യമപ്രവർത്തകനെ വിളിച്ചതെന്ന് സംഭാഷണത്തില്‍ നിന്ന് മനസിലാകുന്നത്.
സപിഎം അനുകൂല വാര്‍ത്തകള്‍ കാശ് വാങ്ങി നല്കി. ഗൂഡാലോചന നല്കി വാര്‍ത്ത നല്കുന്നു. ഹൈക്കോടതി ഉത്തരവ് വന്നിട്ട് പോലും വാര്‍ത്ത നല്‍കിയില്ല. കോണ്‍ഗ്രസ് വാര്‍ത്തകള്‍ നല്‍കുന്നില്ല. തുടങ്ങി നിരവധി ആരോപണങ്ങളാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകനു നേരെ ഉന്നയിക്കുന്നത്. അതേസമയം കിഴക്കമ്പലം പ്രസ് ക്ലബ്ലിലും കോലഞ്ചേരിയിലും ചില പത്രക്കാര് പൈസവാങ്ങുന്നവരാണന്നും തനിക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും എംഎല്‍എ തന്നെ സംഭാഷണത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖ പുറത്ത് വന്നിട്ടും മാധ്യമ പ്രവര്‍ത്തകരോ സംഘടനകളോ പ്രതീകരിചിട്ടില്ല.
എംഎല്‍എ വിപി സജീന്ദ്രനും പത്രപപ്രവര്ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
സമാനമായ വിവാദം മുമ്പും എംഎല്‍എക്കെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംഎല്‍എക്ക് അനുകൂലമായി വാര്‍ത്ത ചെയ്യാന്‍ എംഎല്‍എയുടെ ഭാര്യ പ്രാദേശിക പത്രപ്രര്‍ത്തകന്‍ പൈസകൊടുക്കാം എന്ന് പറഞ്ഞിരുന്നതായുള ഓഡിയോ ക്ലിപ് പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ ഉദ്യോഗസ്ഥരോ ഏകോപിപ്പിക്കാന്‍ ജനപ്രതിനിധികളോ തയ്യാറാകാത്തതോടെ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് നെല്ലാട് മനയ്ക്കക്കടവ് റോഡ്. 18 മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഈ കാലാവധിക്കുള്ളില്‍ ഒന്നും നടന്നില്ല. കാരാര്‍ കാലാവധി കഴിഞ്ഞ ജനുവരിയില്‍ തീരുകയും ചെയ്തു.
കൂടുല്‍ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക,ബെല്ഐക്കണ് അമര്‍ത്തുക. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക https://www.youtube.com/channel/UCFygrSTPORdUgAEFxJGLSUg