കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റയില്‍വെ പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. കോവിഡ്-19 കാലത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയത്താണ് നിലവിലുള്ള പരിമിതമായ യാത്രാ സൗകര്യം പോലും നിഷേധിക്കുന്നത്.
കോവിഡ് -19ന്റെ മറവില്‍ സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ തീവണ്ടികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള വെല്ലുവിളി തിരുത്തിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെടണം. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിച്ചും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചും യാത്രാ ദുരിതം പരിഹരിക്കണമെന്ന് കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.