വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
പരപ്പൻപാറയിൽ വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. റിപ്പണിൽ നിന്നുള്ള സംഘമാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തി. കാന്തൻപാറക്ക് താഴെയാണ് ഈ പ്രദേശം. ഇന്ന് രാവിലെയാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്. രണ്ടു കാലുകളും രണ്ടിടത്തുനിന്നാണ് എടുത്തത്.