തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലിസുമായി ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എക്സൈസ് – ടൂറിസം മന്ത്രിമാരുടെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എക്സൈസ് വകുപ്പിനെ ടൂറിസം മന്ത്രി ഹൈജാക്ക് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ടൂറിസം മന്ത്രിയാണ്. ബാര്‍ കോഴക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ തലസ്ഥാനത്ത് കാര്യങ്ങള്‍ കൂടുതല്‍ കയ്യാങ്കളിയിലേക്കാണ് നീങ്ങുന്നത്.