കോഴിക്കോട് -ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു. രാവിലെ 10.10ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്.സാങ്കേതിക തകരാർ മൂലം വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രണ്ടുമണിക്കൂർ വിമാനത്തിൽ ഇരുത്തിയശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം 6.30 പുറപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം
വിമാനം വൈകാൻ കാരണം സാങ്കേതിക തകരാറാണെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 6.50ന് വിമാനം പുറപ്പെടുമെന്നാണ് അധികൃതരിൽ നിന്ന് ലഭിച്ച വിവരം.കണ്ണൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ 2 സർവീസുകളും കരിപ്പൂരിൽ ഒരു സർവീസും ഇന്ന് മുടങ്ങി. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു വിവരം. ഉംറ തീർഥാടകർ ഉൾപ്പെടെയുള്ളവരുടെ യാത്ര കഴിഞ്ഞ ദിവസം മുടങ്ങി. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും ഇന്നലെയും വിമാന സർവീസുകൾ പൂർണതോതിൽ ആരംഭിക്കാനായില്ല.