കോഴിക്കോട്: കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം കെ രാഘവനെതിരെ ഇദ്ദേഹം പ്രവര്‍ത്തിച്ചതായി കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന് തന്നെയാണ് വിമര്‍ശനം ഉയര്‍ത്തിയത്.