തൃശ്ശൂര്‍: ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ നിര്‍മാണക്കമ്പനിയുടമയെ കോടതി കുറ്റവിമുക്തനാക്കി. തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (രണ്ട്) ജഡ്ജി ജയാ പ്രഭുവിന്റേതാണ് ഉത്തരവ്. അന്തിക്കാട് പോലീസാണ് കമ്പനിയുടമയെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ചെന്നാരോപിച്ച് അന്തിക്കാട് മാങ്ങാട്ടുകര സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയുടെ കാലതാമസം വിശദീകരിക്കുന്നതിനും മാനഭംഗവും പണമിടപാടുകളും മറ്റും തെളിയിക്കുന്നതിനും പ്രോസിക്യൂഷന് സാധിച്ചില്ലെന്നും പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ മൂലം പരാതി അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.