ഗൂഗിൾ വാലറ്റിൽ ടിക്കറ്റെടുക്കാനും യാത്രാ പാസ് ലഭ്യമാക്കാനും സൗകര്യമൊരുക്കി കൊച്ചി മെട്രോരാജ്യത്ത് ഗൂഗിള്‍ വാലറ്റില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട മെട്രോ സര്‍വീസാണിത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്നോളജീസാണ് സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്.ഗൂഗിൾ വാലറ്റ് സേവനം രാജ്യത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചി മെട്രോ പദ്ധതി അവതരിപ്പിച്ചത്.
ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതാണ് ഡിജിറ്റൽ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റും ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്. നഗരഗതാഗത രംഗത്തെ ഡിജിറ്റൽ ചുമടുവയ്പ്പിൽ പ്രധാനപ്പെട്ടതാണിതെന്ന് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.