മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മെയ് ആറിനാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന സ്വകാര്യ വിദേശയാത്ര മുഖ്യമന്ത്രി ആരംഭിച്ചത്.
യാത്രയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയും ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും സംഘത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും ഒപ്പമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നേരത്തെ തന്നെ വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ഇവരുടെ ആദ്യ യാത്ര. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്.