ജയില്‍ മോചിതനായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗംമദ്യനയക്കേസില് ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്രിവാള് പറഞ്ഞു.
ഇനിയും മുഖ്യമന്ത്രിമാരെ മോദി ജയിലിലിടും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേര് എടുത്തുപറഞ്ഞും കെജ്രിവാള്. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്രിവാള് പറഞ്ഞു.ഇനി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, അമിത് ഷായെ പ്രധാനമന്ത്രി ആക്കാൻ വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്, ഹനുമാന്റെ അനുഗ്രഹം എന്നും തനിക്കുണ്ടാവും. ബിജെപിയോടാണ് തനിക്ക് ചോദിക്കാനുള്ളത് ആരാണ് നമ്മുടെ പ്രധാനമന്ത്രി. ഏകാധിപത്യമാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.