എല്‍.ഡി.എഫ് വിടുന്നതിനെ കുറിച്ച് എന്‍.സി.പിയുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്. ചര്‍ച്ച പോലും നടക്കാത്ത കാര്യങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു.
പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന് എന്‍സിപിയുടെ നല്ല നേതാവ് ആണെന്നും, മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.