വനാതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ചതില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ബഫര്‍ സോണ്‍ നിര്‍ണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കും. ഇക്കാര്യത്തില്‍ കേരളമടക്കം നല്കിയ അപേക്ഷകളാണ് ഒരുമിച്ച് പരിഗണിക്കുക. തിങ്കളാഴ്ച കേസില്‍ വാദം കേള്‍ക്കും. ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളുവില് ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്നാണ് കേരളത്തിനായി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടത്. വിധി കേരളത്തില്‍ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഇളവ് അനുവദിക്കുന്ന കാര്യം തിങ്കളാഴ്ചപ പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചത്. വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ അതോ രണ്ട് അംഗ ബെഞ്ചിന് തന്നെ ഉത്തരവിറക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.