പക്ഷിപ്പനി ഭീതിയില്‍ രാജ്യം. മഹാരാഷ്ട്രയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപനി സ്ഥീരികരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.
പക്ഷിപ്പനി സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ മുറുംബ ഗ്രാമത്തില്‍ 10 കിലോമീറ്റര്‍ പരിധിയില്‍ കോഴി വില്‍പ്പന നിരോധിച്ചു. ഗ്രാമത്തിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. അതിനിടെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി കൂടുതല്‍ പക്ഷികള്‍ ചത്തു. പക്ഷിപനിയുണ്ടോയെന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകള്‍ അയച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.