ആലപ്പുഴ: നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തില്‍ 60 പേര് അറസ്റ്റില്‍. മാവേലിക്കര എംഎല്‍എ അരുണ്‍ കുമാറിനെ മാറിനെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി എ നൗഷാദ്, സിപിഐ ലോക്കല്‍ സെക്രട്ടറി നൗഷാദ് എ അസീസ്, നേതാക്കളായ ഷീജ ലക്ഷ്മി, ആര് സുജ, എസ് രജനി, കെ സുമ എന്നിവര്‍ക്ക് സംഘര്‍ത്തില്‍ പരിക്കേറ്റു. പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ ചെങ്ങന്നൂര്‍, നൂറനാട്, വെണ്മണി സ്റ്റേഷനുകളിലേക്ക് മാറ്റി.
പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. നൂറനാട് പാലമേല്‍ മറ്റപ്പള്ളി മലയില്‍ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. കായംകുളം-പുനലൂര്‍ റോഡിലായിരുന്നു പ്രതിഷേധം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
നേരത്തെ ജനകീയ സമിതിയുടെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനിടയിലും പൊലീസ് പൊലീസ് ലാത്തി വീശുകയും സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഹൈവേ നിര്‍മ്മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.