ന്യുഡല്‍ഹി: ബി.ജെ.പി എം.പിമാര്‍ രാജ്യസഭയില്‍ ഹാജരാകാതിരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായക ബില്‍ ചര്‍ച്ചയ്ക്ക് വന്നവേളയില്‍ ആണ് ബി.ജെ.പി എം.പിമാര്‍ രാജ്യസഭയില്‍ ഹാജരാകാതിരുന്നത്. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി വിമര്‍ശനമുന്നയിച്ചത്.
ട്രിബ്യൂണല്‍സ് റിഫോം ബില്‍ കേന്ദ്രമന്ത്രി നിര്‍മല സിതാരാമന് ഇന്നലെ സഭയില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു പാര്‍ട്ടി എം.പിമാരുടെ അസാന്നിധ്യം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായ അച്ചടക്ക രാഹിത്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇനിയിത് ആവര്‍ത്തിക്കരുതെന്ന താക്കീതും നല്കി. സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ പേരുകളും മോദി ആവശ്യപ്പെട്ടതായാണ് വിവരം.