ലക്ഷദ്വീപില്‍ നിന്നും കൊച്ചിയില്‍ ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയില്‍ എത്താന്‍ കഴിയാതെ വന്നത് ആരോഗ്യനില വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ദിവസം മുന്‍പ് ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കവരത്തിയിലേക്ക് കൊണ്ടുവന്നു, പിന്നീട് കൊച്ചിയിലേക്കും. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
യുവതിയെ കൊച്ചിയിലേക്ക് നേരിട്ട് എയര്‍ ആംബുലന്‍സ് വഴിയെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.