പത്തനംതിട്ട: കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ പന്തളം മേഖലാ കമ്മിറ്റി രൂപീകരിച്ചു. പന്തളം പ്രസ്സ് ക്ളബ്ബിൽ ചേർന്ന യോഗത്തിൽ അസ്സോസിയേഷൻ മേഖല പ്രസിഡൻ്റ് നൂറനാട് മധു അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ ആമുഖ പ്രസംഗം നടത്തി. യോഗാന്തരം പന്തളം മേഖലാ കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡൻ്റ് നൂറനാട് മധു(മംഗളം). വൈസ് പ്രസിഡന്റ് സുഭാഷ് ജി. വെട്ടിയാർ (ആദിത്യ ന്യൂസ്), സെക്രട്ടറി വിജയൻ കരിങ്ങാലിൽ(വന്ദന ന്യൂസ്), ജോ.സെക്രട്ടറി ജെയിംസ്(മീഡിയ വൺ), ട്രെഷറർ പി.എസ്. ധർമ്മരാജ്(കേരള കൗമുദി), എ.ഷാനവാസ് ഖാൻ (മാധ്യമം) സംസ്ഥാന കമ്മറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ. അനീഷ് കുമാർ(മലയാള മനോരമ), കെ. എ. ഗോപാലകൃഷ്ണൻ നായർ (വന്ദന ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു.