തിരുവനന്തപുരം: ഐജി പി.വിജയന് ഐപിഎസിന് എഡിജിപിയായി സ്ഥാനക്കയറ്റം. വിജയനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് സസ്പെന്‍ഷനിലായിരുന്നു. അഞ്ചു മാസം നീണ്ട സസ്പെന്ഷന് കഴിഞ്ഞ വര്‍ഷം നവംബറില്‍ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിറക്കിയിരുന്നു.
എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെന്ഷന് നടപടി. ഇതേ തുടര്‍ന്ന് ആരോപണം നിഷേധിച്ചു വിജയന് സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.