നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. വെടിവച്ചാന്‍, കോവില്‍ പാലേര്ക്കുഴിയല് ആയിരുന്നു സംഭവം. അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. രണ്ടു ദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തില്‍ രണ്ടു പേര് മരണപ്പെട്ടിരുന്നു.