കൂത്തുപറമ്പിലെയൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിന്റെ കൊലപാതകംഡയറക്ട് ഐപിഎസ്ഉദ്യേഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹ്റക്ക് കത്ത് നല്കി. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല. തെളിവ് നശിപ്പിക്കാനും അത് വഴി കേസന്വേഷണം അട്ടിമറിക്കാനും ശക്തമായ ശ്രമങ്ങളാണ് ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
കൊലപാതകത്തില്‍ നേരിട്ട്പങ്കെടുത്ത ഭൂരിഭാഗം പ്രതികളും ഇതുവരെ അറസ്റ്റിലായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ, കൊലക്ക് പിന്നിലെ ഗൂഡാലോചന വെളിച്ചത്ത് കൊണ്ടുവരാനോ കഴിയില്ല. ഇത് മുന്‍ നിര്‍ത്തിയാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കേസന്വേഷിക്കണമെന്നാവശ്യപ്പെടുന്നതെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.