കണ്ണൂര്‍: എംജി മുന്‍ പ്രോ വിസിയും കണ്ണൂര്‍ സര്‍വകലാശാല നിയമ പഠന വിഭാഗം മേധാവിയുമായ ഡോ. ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി. സേവ് യൂണിവാഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് കോപ്പിയടി ആരോപിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഷീനയെ കണ്ണൂര്‍ സര്‍വകലാശാല നിയമ പഠന മേധാവി സ്ഥാനത്ത് നിന്നും മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഗവേഷണ പ്രബന്ധത്തില്‍ കെ ശ്രീധര വാര്യരുടെ മരുമക്കത്തായം എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ കോപ്പി അടിച്ചുവെന്ന് ആണ് പരാതി. കേരളത്തിലേയും ലക്ഷദ്വീപിലേയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന ഗവേഷണ വിഷയത്തിനെതിരെയാണ് ആരോപണം. 2009 ല്‍ തമിഴ്നാട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് ആണ് ഷീന ഷുക്കൂര്‍ പിഎച്ച്ഡി നേടിയത്.