ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് ആം ആദ്മി പാര്‍ട്ടി. നൂറ്റിപ്പതിനേഴ് സീറ്റില്‍ 90ലും ലീഡ് നിലനിര്‍ത്തി ആപ്പ് മുന്നേറുകയാണ്. അതേസമയം 16 സീറ്റെന്ന നിലയില്‍ ഭരണമുണ്ടായിരുന്ന ഇടത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുഖ്യമന്ത്രി ഛന്നിയും, സിദ്ദുവും, മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്ങും പ്രകാശ് സിങ് ബാദലും പിന്നിലാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വരവറിയിച്ച് 2013ല്‍ ഡല്‍ഹിയില്‍ നടത്തിയ ചരിത്ര അട്ടിമറി 9 വര്‍ഷത്തിനു ശേഷം പഞ്ചാബിലും ആവര്‍ത്തിച്ചിരിക്കുകയാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.
അതേസമയം, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടുമ്പോള്‍ ശ്രദ്ധയാകുന്നത് ഭഗവന്ത് മന്ന് എന്ന നേതാവാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അരവിന്ദ് കെജ്രിവാള് ഉയര്‍ത്തിക്കാട്ടിയത് ഭഗവന്ത് മന്നിനെയാണ്.