പഞ്ചാബില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. പഞ്ചാബില്‍ പത്തിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 13 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുകയാണ്.
കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.
കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. ബിജെപിക്ക് 1 മുതല്‍ 4 വരേയും ശിരോമണി അകാലിദളിന് 7 മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി 76 മുതല്‍ 90 സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. പഞ്ചാബില്‍ ആം ആദ്മി 60 മുതല്‍ 84 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാദ് സര്‍വേ പ്രവചിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെടുന്നവരെ സ്ഥാനാര്‍ഥികളാക്കിക്കൊണ്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം അവസരോചിതമായി. ഇതും പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.