മൂവാറ്റുപുഴ: വികസന വിരോധികളായ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് മുന്‍ മന്ത്രി കെ. ബാബു. പാഴായി പോയ 5 വര്ഷങ്ങള്ക്കെതിരെ മുവാറ്റുപുഴയില്‍ കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത് ജനപ്രതിനിതികളും പ്രവര്‍ത്തകരും നടത്തിയ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെ. ബാബു എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും വികസന മുരടിപ്പ് അവസാനിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനെ വിജയിപ്പിക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്. മുന്‍ എംഎല്‍എ ജോസഫ് വാഴക്കന് മുഖ്യപ്രഭാക്ഷണം നടത്തി.
കോണ്‍സ് ബ്ലോക്ക് പ്രസിഡന്റ് പിഎസ് സലീംഹാജി അദ്ധ്യക്ഷ വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കെ.പിസി.സി ഭാരവാഹികളായ മാത്യുകുഴല നാടന്‍, അഡ്വ.കെ എം സലിം, എ മുഹമ്മദ് ബഷീര്‍, കെ.പി.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്മാന് പിപി എല്‍ദോസ്, ജോയി മാളിയേക്കല്‍, കെ.എം. പരീത്, മില്‍മ ചെയര്മാന് ജോണ്‍ തെരുവത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യുസ് വര്‍ക്കി, ജോളി മോന് ചൂണ്ടയില്‍, ഓമന മോഹനന്, എന്‍.എം ജോസഫ്, ഷെല്‍മി ജോണ്സണ്, ഒ.പി ബേബി, ആന്‍സി ജോസ്, ഷെല്‍മി ജോണ്‍സ്, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതുര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എംസി. വിനയന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി.പി. ജോര്‍ജ്ജ്, സാറാമ്മ ജോണ്‍, നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ സിനി പൂനാട്ട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.