കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനി ജിയ ലോട്ടാണ് മരിച്ചത്. ഇന്നലെ രാത്രി സഹതടവുകാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ 8 മണിക്കാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ രാത്രി രണ്ട് പേര് തമ്മില്‍ അടിപിടി ഉണ്ടായതിനെത്തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ട് കെ.സി രമേശന് പറഞ്ഞു.
ഇന്ന് രാവിലെ ജിയ ലോട്ടിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.