തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ ഡോക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന വ്യാജ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര് പിടിയില്‍. 1200 ലിറ്റര്‍ മദ്യമാണ് ഇവിടെ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് പറയുന്നു.
ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്വിന്, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഡോക്ടര്‍ അനൂപ് വരയന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.