കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിനിടയിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും കേള്‍ക്കാം. തെളിവായി അന്വേഷണ സംഘം ശേഖരിച്ചു.
19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റര്‍ ഗേജ് റയില്‍പ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഹെലികോപ്റ്റര്‍ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്ഫോടനശബ്ദം കേള്‍ക്കാം.