കുരങ്ങുകളുടെ ആക്രമണത്തെ തുടര്‍ന്ന് വീടിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നൈബസ്തി നിവാസിയായ ആശിഷ് ജെയിന് എന്നയാളാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയില്‍ കയറിയതായിരുന്നു ആശിഷ്.
വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളില്‍ ഇരുന്നിരുന്ന ഒരു കൂട്ടം കുരങ്ങന്മാര് ആശിഷിനെ അക്രമിക്കുകയായിരുന്നു. കുരങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടുന്നതിന്റെ ഇടയ്ക്ക് കാല് വഴുതി രണ്ടാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
ആശിഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേല്‍പ്പിക്കുന്ന കുരങ്ങുകളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.