സംസ്ഥനങ്ങളുടെ എണ്ണം തെറ്റി പറഞ്ഞതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ സഹജമായ നാക്കുപിഴയാണ് സംഭവിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആര്‍ക്കും സംഭവിക്കാവുന്ന നാവ് പിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടേയെന്നും അദേഹം പറഞ്ഞു. നാവുപിഴ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് മന്ത്രിയുടെ പ്രതികരണം. സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ നാവുപിഴ.
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയെണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളിലാകെ ട്രോളായി.
നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നില്‍. ആക്ഷേപിക്കുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ സന്തോഷിക്കട്ടെ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്കൂള്‍ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.