കൊച്ചി നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. രാവിലെ ഏഴ് മണിക്ക് നെടുംബാശേരി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ ഹേത്രോ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കേണ്ട എയര്‍ ഇന്ത്യ 1185 വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറാണ് പ്രശ്ന കാരണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം പകരം വിമാനമില്ലാത്തതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ എറെ നേരം വിമാനത്തിനകത്ത് ഇരുത്തിയെന്നും അടിസ്ഥാന സൗകര്യങ്ങള്‍പോലും എയര്‍ ഇന്ത്യ ചെയ്ത് തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. പിന്നീട് ചര്‍ച്ചയ്ക്കൊടുവില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.