ബസിൽ കയറിയ പ്ലസ് വൺ വിദ്യാർഥിനിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തൃശൂർ-മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ശ്രീനാരായണ ബസിനെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ കണ്ടക്ടര്‍ അസഭ്യ വര്‍ഷം നടത്തിയത്. വിദ്യാർഥിയോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് കണ്ടക്ടർ ആദ്യം പ്രശ്നമുണ്ടാക്കി. യാത്രക്കാർ ഇടപെട്ടെങ്കിലും കണ്ടക്ടർ അപമര്യാദയായി പെരുമാറി. മാത്രമല്ല മറ്റു വിദ്യാര്‍ഥികളോടും ഇയാള്‍ തട്ടിക്കയറി.
പതിനഞ്ചുകാരിയായ മകളെ മാനസികമായി തകർക്കാൻ ശ്രമിച്ച കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ സ്വദേശിയായ പിതാവ് പോലീസിൽ പരാതി നൽകി. പരാതിക്കാരന് അറിയാതെ 250 രൂപ പിഴ അടപ്പിച്ച് കേസ് ഒതുക്കി തീര്‍ത്തു. തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് വീണ്ടും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. ഈ സംഭവത്തിലാണ് കമ്മിഷന് കേസെടുത്തത്. തൃശൂര്‍ ഈസ്റ്റ് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു.