കായംകുളം: വിഭാഗീയത പരിഹരിക്കുന്നതിലെ നേതൃവീഴ്ചയില് പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് കൂട്ടരാജി. നിയോജ മണ്ഡലത്തിലെ 14 ഭാരവാഹികളടക്കം 65 ഓളം നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിവിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേരുന്നത്. മുന്‍ നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ എന്‍. സത്യന്റെ നേതൃത്വത്തിലാണ് നടപടി.