ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ . എം അനിരുദ്ധന്, സംഘാടക സമിതി പ്രസിഡന്റ് മന്മഥന് നായര്‍ , എന്നിവര്‍ സ്വീകരിച്ചു. ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനവുമുണ്ട്.
ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. ക്ഷണിക്കപ്പെട്ട ആയിരം മലയാളികളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക.