തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. പടക്ക നിർമാണശാല പൂർണമായും തകർന്നു. സ്ഫോടനം നടന്നത് സെങ്കമൽപ്പട്ടിയിൽ.
സുദർശൻ പടക്ക നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. മറ്റുള്ളവർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 10 മുറികളിൽ 7 എണ്ണം നശിച്ചു. എല്ലാ മുറികളിലും ആളുകളുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.