മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് കോവിഡ് ബാധിതനായിരുന്നു എന്ന് എയിംസ് അധികൃതര്‍. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് അയച്ച കത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചത് ഈ മാസം രണ്ടാം തിയ്യതിയിലാണ്. രണ്ടാഴ്ച ഐസൊലേറ്റ് ചെയ്യണമെന്ന ചട്ടം മറികടന്നാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
നേരത്തെ, കോവിഡ് ബാധിതനായിട്ടും കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത് എന്നാണ് മഥുര ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയിരുന്നത്.
ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യൂസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒന്നേകാലോടെയാണ് കാപ്പല്‍ ജയിലില്‍ തിരിച്ചെത്തിയത്. ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകണ്. ഇത് പൂര്‍ണമായ കോടതിയലക്ഷ്യമാണ്. ആവശ്യമായ ചികിത്സ നല്‍കണമെന്ന് സുപ്രിംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വാര്‍ഡിലല്ല ആദ്യം സിദ്ദീഖ് കാപ്പനെ പ്രവേശിപ്പിച്ചിരുന്നതെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. പിന്നീട് കോവിഡ് വാര്‍ഡിലേക്ക് മാറ്റി. പൊലീസ് ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. എനിക്ക് ആശുപത്രിയില്‍ വച്ച് കാപ്പനെ കാണാന്‍ കഴിഞ്ഞിട്ടില്ല. കാണാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും ഡല്‍ഹിയിലാണ്. മഥുരയിലേക്ക് തിരിച്ചു കൊണ്ടു പോകുമെന്ന കാര്യത്തില്‍ എനിക്ക് വിവരമൊന്നും കിട്ടിയിരുന്നില്ല- അവര്‍ പറഞ്ഞു.