കൊച്ചി: കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സഭയേയും പിതാക്കന്മാരെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷക അഡ്വ. വിമല ബിനു. ആദ്യം പാതിരിമാര്‍ പീഡിപ്പിക്കുന്ന പെണ്‍കുട്ടികളുടെ കണ്ണീരൊപ്പട്ടെയെന്നും വിമല ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഞങളുടെ പെണ്‍കുട്ടികള്‍ ആരുടെ പ്രേമ കെണിയിലും വീഴുന്ന ചപലകളും അബല കളുമാണെന്ന് പിതാക്കന്മാര് പറയുന്നത് ശരിയല്ല, ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം പോകുന്നത് മതത്തിന്റെ നിറത്തില്‍ ചാലിച്ചു വര്‍ഗീയത പരത്താന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി പറയുന്ന ആഭാസവും തോന്നിയവാസവും കേട്ടു കണ്ണടച്ചിരുട്ടാക്കാന്‍ കഴിയില്ലന്നും വിമല പറയുന്നു.
കേരളത്തില്‍ 30,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കളാല്‍ ലൗ ജിഹാദിന് ഇരയായി തീവ്രവാദികളായി മാറിയെന്ന നുണകഥ പറയുന്ന സിനിമയാണ് കേരള സ്റ്റോറി. ഇത് കഴിഞ്ഞദിവസം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചത്. ലൗജിഹാദ് ഉണ്ടെന്നും പെണ്‍കുട്ടികളെ വഴിതെറ്റിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നുണ്ടെന്നുമാണ് ഇതിന് രൂപത നല്കിയ വിശദീകരണം. തൊട്ടുപിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദര്‍ശനവുമായി രംഗത്തുവന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി അഡ്വ. വിമല ബിനു കുറിപ്പുമായെത്തിയത്.
ഏറെ ബഹുമാനിച്ച പിതാക്കന്മാരോട് ആണ്, ഇതു പറയാതെ പോയാല്‍ ഒരു ക്രിസ്ത്യാനി ആണ് ഞാന്‍ എന്നത് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വരും, Kerala story ശരിയോ തെറ്റോ എന്നുള്ളതല്ല, ഞങളുടെ പെണ്‍കുട്ടികള്‍ ആരുടെ പ്രേമ കെണിയിലും വീഴുന്ന ചപലകളും അബല കളുമാണെന്ന് പിതാക്കന്മാര് പറയുന്നത് ശരിയല്ല,
ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം പോകുന്നത് നിങ്ങളിങ്ങനെ മതത്തിന്റെ നിറത്തില്‍ ചാലിച്ചു വര്‍ഗീയത പരത്താന്‍ ശ്രമിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി പറയുന്ന ആഭാസവും തോന്നിയവാസവും കേട്ടു കണ്ണടച്ചിരുട്ടാക്കാന്‍ കഴിയില്ല. കുറെ കാലമായി നിങ്ങള്‍ ഇടവകകളില്‍ ഈ തോന്ന്യവാസവുമായി ഇറങ്ങിയിട്ട്, ഞങളുടെ പെണ്‍കുട്ടികളെയെല്ലാം love jihad വഴി തട്ടിക്കൊണ്ടു പോകുന്നു എന്ന് പറയുന്നവരുടെ കയ്യില്‍ എന്ത് സര്‍വ്വേ റിപ്പോര്‍ട്ട്ഉണ്ട്?????
എത്ര പെണ്‍കുട്ടികള്‍ ഈ രീതിയില്‍ നാട് കടത്തപ്പെട്ടു??? ഏതു investigation agency യുടെ report ന്റെ പിന്‍ബലത്തിലാണ് ഈ അസത്യങ്ങള്‍ നിങ്ങള്‍ പാവപ്പെട്ട ഇടവക ജനത്തെ പഠിപ്പിക്കുന്നത്,????
ആദ്യം പാതിരിമാരാ ല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ കണ്ണീരോപ്പാന്‍ വേണം പദ്ധതികള്‍, അവരുടെ ചതിക്കുഴികളില്‍ ഇനിയൊരു പെണ്‍കുട്ടി വീഴാതിരിക്കട്ടെ…
പിന്നെ വിശ്വാസ സത്യങ്ങളില്‍ പുതിയ തലമുറയെ അടിയുറപ്പിച്ചു വളര്‍ത്തു, അതെങ്ങനെ പള്ളികളില്‍ കുര്‍ബാനതര്‍ക്കവും വസ്തു തര്‍ക്കവും ഒക്കെ കഴിയാതെ നിങ്ങള്‍ക്കതിനു നേരമുണ്ടാവുമോ????? ചിലപ്പോഴൊക്കെ ഈപ്പച്ചന് പറഞ്ഞത് പോലെ ഒരു Irreverance തോന്നിപോകുന്നു പിതാക്കന്മാരെ നിങ്ങളോട്, നിങ്ങളുടെ നിലപാടുകളോട്, ഒരപേക്ഷയാണ്, കുഞ്ഞുങ്ങളെ വിശ്വ സസത്യങ്ങളിലും മതബോധനത്തി ലും അടിയുറച്ചു വളര്‍ത്താന്‍ പള്ളിക്ക് പകരം മറ്റു സ്ഥലങ്ങള്‍ തേടിപോകേണ്ട ഗതികേടുണ്ടാക്കരുത് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ A certified film 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാണിക്കുന്നതിനേതിരെ കേസ് എടുക്കാന്‍ ഭരണ കൂടം തയ്യാറാവണം
(NB:കേരളസ്റ്റോറി ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ )