സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ദേശീയപാത ഉപരോധത്തിനിടെ നടന് ജോജു നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നാലെ കേന്ദ്രം ഇന്ധന വില കുറച്ചത് കോണ്‍ഗ്രസിന് കരുത്തായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന് വരെയുള്ള ചക്രസ്തംഭന സമരത്തിന് കെ. സുധാകരന് നേതൃത്വം നല്‍കും.
കൊച്ചിയിലെ റോഡ് ഉപരോധത്തെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവനന്തപുരത്തെ സമരത്തില്‍ പങ്കെടുക്കും.