മൂവാറ്റുപുഴ: വ്യക്തമായ മറുപടിപറയാന്‍ ഉദ്യോഗസഥരെത്താത്തതിനാല് താലൂക്ക് സഭ പ്രഹസനമാകുന്നുവെന്ന് പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. പ്രധാന അജണ്ടകളുമായെത്തുന്ന മീറ്റിങ്ങില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തില്ല. എത്തിയാല്‍ തന്നെ മിക്കവാറും ജൂനിയറാവുമെത്തുക. ചോദിച്ചിട്ട് പറയാമെന്ന മറുപടി പലവട്ടമായതോടെയാണ് ജനപ്തിനിതികള് താലൂക്ക് സഭയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
പ്രസിഡന്റുമാരുടെ ഫോണുകള്‍ പോലും ചില ഉദ്യോഗസ്ഥര്‍ എടുക്കാറില്ലെന്ന പരാതിയും അംഗങ്ങള്‍ യോഗത്തെ അറിയിച്ചു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താത്തത് പ്രശ്നപരിഹാരങ്ങള്‍ക്ക് കാലതാമസമുണ്ടാക്കുന്നുവെന്ന പരാതി നേരത്തേയുണ്ട്. ഒടുവില്‍ വിട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. സഭയെ അറിയിച്ചതോടെയാണ് ജനപ്രതിനിതികള്‍ അടങ്ങിയത്.
ചില ഉദ്യോഗസ്ഥരുടെ അസാനിധ്യം പലപ്പോഴും സഭയുടെ തീരുമാനം എടുക്കലിനും നടപ്പിലാക്കലിനും കാലതാമസമുണ്ടാകുന്നുണ്ട്. മുപ്പത് ദിവസങ്ങള്‍ കൂടുമ്പോഴാണ് യോഗം. ഒരുയോഗത്തിന് ഉദ്യോഗസ്ഥരുടെ അസാനിധ്യമോ നിരുത്തരവാദിത്വ സമീപനമോ ഉണ്ടായാല്‍ തീരുമാനങ്ങളില്‍ മറുപടിക്ക് പോലും രണ്ടുമാസത്തിലധികം കാലതാമസമുണ്ടാകും.
നഗരഗതാഗതകുരുക്കുമായി ബന്ധപ്പെട്ട യോഗത്തിന് പൊലിസ് കൃത്യാമായെത്തും. കെആര്‍എഫ്ബി, പിഡബ്യൂഡി ഉദ്യോഗസ്ഥരെത്തില്ല. എത്തിയാല്‍ തന്നെ ചോദിച്ചിട്ട് പറയാമെന്ന ആവര്‍ത്തനമാവും ഇവിടെയുമുണ്ടാവുക. മറുപടിക്കും മുപ്പത്നാള് കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് പലപ്പോഴും ജനപ്രതിനിതികളും മറ്റ് ഉദ്യോഗസ്ഥരും. ഇവിടെയും വീണ്ടും ജനങ്ങള്‍ തന്നെ ദുരിതത്തിലാവും.
റവന്യൂ, പൊലിസ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് കൂടുതലായും യോഗത്തിനെത്തുക. മറ്റ ഡിപ്പാര്ട്ട്മെന്റുകളിലേറെയും ജൂനിയര്‍മാരെ യോഗത്തിന് പറഞ്ഞുവിടും. താലൂക്ക് സഭയിലെ പരസ്യ വിമര്‍ശനങ്ങളില്‍ നിന്നൊഴുവാകാനാണ് ചിലവകുപ്പുകളുടെ കൂട്ടഒളിച്ചോട്ടം. ഇതിവിടെ നടപ്പില്ലെന്നും അനുവദിക്കില്ലന്നും മാത്യൂകുഴല്‍നാടന്‍ എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കത്തുനല്കാനും എംഎല്‍എ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്കി