മൂവാറ്റുപുഴ : നഗര വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ സ്ഥലങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. ഗതാഗതത്തിന് തടസമായി നഗര മധ്യത്തില്‍ സ്ഥിതി ചെയ്തിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ അടിയന്തിരമായി നീക്കം ചെയ്യുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ നിര്‍ദ്ദേശം നല്കി.
ഏറ്റെടുത്ത സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ പാര്‍ക്കിംഗിനും മറ്റുമായി സ്ഥല ഉടമകളെ സഹായിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനിടെ തുടര്‍ന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ യുടെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധനക്കെത്തിയത്. അനധികൃത കയ്യേറ്റങ്ങള്‍ അനുവദിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന എം എല്‍ എ യുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. നഗര വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും പുറമ്പോക്ക് ഭൂമിയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
കിഫ്ബി , കെ.ആര് എഫ്.ബി, കെ.എസ്.ഇ.ബി, റവന്യൂ ഡിപ്പാര്‍ട്ട്മെന്റുകള്‍ സംയുക്ത മായാണ് പരിശോധന നടത്തിയത്. കയ്യേറ്റങ്ങള്‍ അനുവദിക്കില്ലന്നും മുഴുവന്‍ ഭൂമിയിലും ലഭ്യതക്കനുസരിച്ച് ബസ് സ്റ്റോപ്പുകളും മറ്റ് അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കും ഉപയോഗിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ബസ് വേകളും , പാര്‍ക്കിംഗ് സ്പെയ്സുകളും പരമാവധി നിര്‍മ്മിക്കുക എന്നതിനാണ് മുന്‍ഗണന. യാത്രക്കാര്‍ക്ക് പരമാവധി യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിനായി മികച്ച നടപ്പാതെയാണ് നിര്‍മ്മിക്കുക. അനധികൃത പാര്‍ക്കിംഗ് പൂര്‍ണ്ണമായി ഒഴിവാക്കികൊണ്ടുള്ളതാണ് ഡിസൈനെന്നും എം എല്‍ എ പറഞ്ഞു.
സ്ഥല പരിശോധന നടത്തി ലഭിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗിക്കാമെന്ന് പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്ക് വിട്ട് നല്‍കും. സംയുക്ത പരിശോധന റിപ്പോര്‍ട്ട് എംഎല്‍എക്ക് കൈമാറും തുടര്‍ന്ന് തിരുവനന്തപുരത്ത് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമാനമെടുക്കുമെന്നും എം എല്‍ എ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോര്‍ഡ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.ആര് മഞ്ജുഷ,. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ മിനി മാത്യു, കിഫ് ബി ഉദ്യോഗസ്ഥരായ അരുണ്‍ തോമസ്, രാജിവന്, അഭിലാഷ് എന്നിവരാണ് പരിശോധനക്കെത്തിയത്