തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെന്ഷന്. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തത്. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും തട്ടിപ്പില്‍ പങ്കാളിയായെന്ന് അന്വേഷണത്തില്‍ വ്യക്തമാണെന്നും തട്ടിപ്പിനെ കുറിച്ച് ലക്ഷ്മണിന് ബോധ്യമുണ്ടായിരുന്നുവെന്നും സസ്പെന്ഷന് ഉത്തരവില്‍ പരാമര്‍ശമുണ്ട്. 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പുരാവസ്തു ഇടപാടുകാരെ മോന്‍സനുമായി ബന്ധിപ്പിക്കുന്നതിലും ഐ ജിയ്ക്ക് പങ്കുണ്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.
ലക്ഷ്മണ് കൃത്യവിലോപം നടത്തിയെന്നും കര്‍ശന നടപടി വേണമെന്നും ഡിജിപി ശുപാര്‍ശ ചെയ്തു. അടുത്തിടെയാണ് സസ്പെന്ഷന് റദ്ദാക്കി ലക്ഷ്മണിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. എന്നാല്‍ എഡിജിപിയായുള്ള സ്ഥാനക്കയറ്റം സര്‍ക്കാര്‍ തടഞ്ഞിരുന്നു. കേസില്‍ ഐ ജി ലക്ഷ്മണ് മൂന്നാം പ്രതിയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തത്.