സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ മാറ്റി. പകരം സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാകും. ആറു ജില്ലകള്‍ക്ക് പുതിയ കലക്ടര്‍മാര്‍. ജാഫര്‍ മാലിക്- എറണാകുളം, ദിവ്യ എസ്. അയ്യര്‍- പത്തനംതിട്ട, നരസിംഹുഗാരി റെഡ്ഡി- കോഴിക്കോട്, ഹരിത വി. കുമാര്‍- തൃശൂര്‍, പി.കെ. ജയശ്രീ- കോട്ടയം, ഷീബ ജോര്‍ജ്- ഇടുക്കി.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആശാ തോമസ് ആരോഗ്യ സെക്രട്ടറി, ബിജു പ്രഭാകറിന് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല. എറണാകുളം കലക്ടര്‍ എസ്. സുഹാസ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എംഡിയാകും. കോഴിക്കോട് കലക്ടര്‍ ശ്രീറാം സാംബശിവ റാവു സര്‍വേ ഡയറക്ടറാകും.