തിരുവനന്തപുരം: മലയാളികള്‍ അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണത്തിലെ മുഖ്യസൂത്രധാരനെ തേടി അന്വേഷണസംഘം. വില്ലനന്ന് രുതുന്ന ഡോണ്‍ബോസ്കോയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
മരിച്ച നവീന്‍ തന്നെയാണ് ഡോണ്‍ബോസ്കോ എന്ന നിഗമനത്തിലാണ് പോലിസ്. ഇയോളെ കന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. നവീന്‍ നിരവധിപേരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സുഹൃത്തുക്കള്‍ മൊഴിനല്‍കിയതായാണ് വിവരം.
ആര്യക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെ കുറിച്ച് വിവരങ്ങള്‍ അയച്ചത് നവീന്‍ ആണെന്നാണ് നിലനില്‍ക്കുന്ന സംശയം. കാര്യങ്ങളില്‍ കൂടുതല്‍ വിശ്വാസം നല്കാന് ഡോണ്‍ ബോസ്കോ എന്ന വ്യാജ ഇമെയില്‍ വഴി സന്ദേശം അയച്ചതാണോ എന്നും സംശയമുണ്ട്. നവീന്റെ ലാപ് ടോപിന്റെ ഫോറെന്‍സിക് പരിശോധന ഫലം ഇന്ന് ലഭിക്കും. ഇതോടെ ഡോണ്‍ ബോസ്കോ നവീന്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലിസ്.
നിലവില്‍ ബാഹ്യ ഇടപെടലിന് തെളിവ് ലഭിച്ചിട്ടില്ല, മുഖ്യസൂത്രധാരന്‍ നവീന്‍ തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൂടുതല്‍ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. മരണത്തിനായി അരുണാചല്‍ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്താല്‍ ഉയര്‍ന്ന പ്രദേശം തിരഞ്ഞെടുത്തതാകാം. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു.