ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്നും അഞ്ഞൂറിലധികം ഫയലുകള്‍ കാണാതായി. സെക്ഷന്‍ ക്ലര്‍ക്കുമാരാണ് ഈ വിവരം ഉന്നതാധികാരികളെ അറിയിച്ചത്. മരുന്നു വാങ്ങല്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ രേഖകളാണ് കാണാതായിരിക്കുന്നത്.
ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴി വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജീവനക്കാര്‍ ഫയലുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.