മൂവാറ്റുപുഴ: മുളവൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മുളവൂര്‍ ഡിവിഷന് കമ്മിറ്റി നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസര്ക്ക് പരാതി നല്കി. പോസ്റ്റുമാന്റെ അനാസ്ഥ മൂലംജോലി നഷ്ടപ്പെട്ടവരടക്കം മുളവൂര്‍ പ്രദേശത്തെ ജനങ്ങള്‍ ഒപ്പിട്ട പരാതിയാണ് മുസ്ലിം യൂത്ത് ലീഗ് നല്‍കിയത്.. യൂത്ത് ലീഗിന്റെ പരാതിക്ക് ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് പി എ ആരിഫ് പറഞ്ഞു. ഡിവിഷന് ജനറല്‍ സെക്രട്ടറി ഫാറൂഖ് മുഹമ്മദ് സെക്രട്ടറിമാരായ സിയാദ് എ സ് , റഫീക്ക് മലേക്കുടിയില്‍ ,അബു പൂമറ്റം എന്നിവര്‍ പങ്കെടുത്തു.