കോതമംഗലം: മലയന്‍കീഴ് സ്നേഹാലയത്തിലെ അന്തേവാസിയായ വയോധികനെ കാണാനില്ല. തലക്കോട് കരുള്ളിപ്പടിക്കല് വീട്ടില്‍ വേലായുധനെ(74) ആണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 6.30 മുതല്‍ കാണാതാവുകയായിരുന്നു.
വീട്ടില്‍ നോക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കവളങ്ങാട് പഞ്ചായത്ത് അംഗം സുഹറ ബഷീറാണ് ഊന്നുകല്‍ പോലീസിന്റെ സഹായത്തോടെ സ്നേഹാലയത്തില്‍ എത്തിച്ചത്. ബസില്‍ കയറുന്ന ശീലമില്ലാത്തതിനാല്‍ കാല്‍നടയായി പോയിട്ടുണ്ടാകാം എന്നാണ് അനുമാനിക്കുന്നത്. കണ്ടുകിട്ടുന്നവര്‍ കോതമംഗലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0485-2862328, 94979 87125, 9497933325