ആലുവ: ആലുവയിൽ അച്ഛൻ വിഷം നൽകിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചു. പതിനാല് വയസുകാരിയാണ് മരിച്ചത്. ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്.
ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലാണെന്നത് മൂലമാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസ് (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.