മുല്ലപ്പെരിയാറില്‍ മരംമുറി ഉത്തരവ് റദ്ദാക്കണമെന്ന് പി.ജെ. ജോസഫ്. ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെന്ന വാദം വിശ്വാസ യോഗ്യമല്ല. തമിഴ്നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങിയെന്ന് പറയുന്നത് ശരിയല്ല. ബേബി ഡാം ബലപ്പെടുത്തുകയല്ല. പുതിയ ഡാമാണ് ആവശ്യം. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും പി.െജ. ജോസഫ് ആവശ്യപ്പെട്ടു.
ഉത്തരവിനെതിരെ എന്‍.കെ. പ്രേമചന്ദ്രന് എം.പിയും രംഗത്തു വന്നിരുന്നു. ഇത്ര സങ്കീര്‍ണമായ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് തീരുമാനമെടുക്കാന്‍ കഴിയുക. കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് നടപടിയെന്നും പ്രേമചന്ദ്രന് പറഞ്ഞു.