തൃശൂരില്‍ മുള്ളുര്‍ക്കരയില്‍ രണ്ടാം ക്ലാസുകാരന് ട്രെയിന്‍ തട്ടി മരിച്ചു. ആറ്റൂര്‍ സ്വദേശി കുമുള്ളമ്പറമ്പില്‍ ഫൈസലിന്റെ മകന് മുഹമ്മദ് റിസ്വാന് ആണ് മരിച്ചത്. ഏഴ് വയസായിരുന്നു. രാവിലെ 8.30 ഓടെ മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം.
കൂടെ ഉണ്ടായിരുന്ന ജേഷ്ഠന് അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.